കീവ്: സെക്യൂരിറ്റി ചീഫടക്കം ഭരണകൂടത്തിലെ ഉന്നതരെ പുറത്താക്കി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി.
രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് സെലെന്‍സ്കിയുടെ വിചിത്രമായ ഈ നടപടി.
ഉക്രൈന്‍ സെക്യൂരിറ്റി സര്‍വീസ് മേധാവിയായ ഇവാന്‍ ബാകനോവ്, പ്രോസിക്യൂട്ടര്‍ ജനറല്‍ ഇറീന വെനഡിക്റ്റൊവ എന്നിവരെയാണ് ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയത്. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചത്. നിയമ സംവിധാനങ്ങള്‍ക്കിടയിലും ഇന്റലിജന്‍സ് വിഭാഗത്തിലും ഒന്നിലധികം രാജ്യദ്രോഹ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി.

