ലേറ്റസ്റ്റ് ന്യൂസ് ആവേശത്തില്‍ കാണികള്‍.! തീയറ്ററുകളിലെ പ്രവേശന നിയന്ത്രണം ഒഴിവാക്കി തമിഴ്നാട് സര്‍ക്കാര്‍

തമിഴ്‌നാട് : തമിഴ്നാട്ടില്‍ സിനിമ തീയറ്ററുകളിലെ പ്രവേശന നിയന്ത്രണം ഒഴിവാക്കിയിരിക്കുന്നു. മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. കൊറോണ വൈറസ് കേസുകള്‍ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി അറിയിക്കുകയുണ്ടായി.

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് നല്‍കിയിരിക്കുന്നത് . 50% പ്രവേശനം അനുവദിച്ചു കൊണ്ട് പ്രദര്‍ശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാല്‍ നിയന്ത്രണം നീക്കണമെന്ന് തീയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.കൂടാതെ വിജയുടെ മാസ്റ്റര്‍ ഈ മാസം 13 ന് തിയറ്ററിലെത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം എടുത്തത് .

prp

Leave a Reply

*