യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ​ സന്ദര്‍ശിക്കും

വാ​ഷിം​ഗ്ട​ണ്‍: യുഎസ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ൪​ക് ടി. എ​സ്പ​റും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​യും അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കും. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ൪​ക് ടി. ​എ​സ്പ​ര്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചൈ​ന​യു​മായി സംഘര്‍ഷം നി​ല​നി​ല്‍​ക്കു​മ്ബോ​ള്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഖ്യം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് എ​സ്പ​ര്‍ പ​റ​ഞ്ഞു.

പോം​പി​യോ​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ അ​മേ​രി​ക്ക​യു​മാ​യി പ്ര​തി​രോ​ധ സ​ഹ​ക​ര​ണം മേ​ഖ​ല​യി​ല്‍ പു​തി​യ ക​രാ​റു​ക​ള്‍ ഒ​പ്പു​വ​ച്ചേ​ക്കും. ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ള്‍, ഭൂ​പ​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും സൈ​നി​ക​മാ​യി കൈ​മാ​റാ​വു​ന്ന ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കു​ന്ന​തി​നു പു​റ​മെ സാ​യു​ധ ഡ്രോ​ണ്‍, മി​സൈ​ല്‍ തു​ട​ങ്ങി​യ സ്വ​യം​നി​യ​ന്ത്രി​ത സം​വി​ധാ​ന​ങ്ങ​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ല്‍ സ​ഹ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് പു​തി​യ ക​രാ​ര്‍.

prp

Leave a Reply

*