കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. ഒപ്പം വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും യോഗത്തില്‍ ചര്‍ച്ചയാകും. ഇന്നത്തെ യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല.
കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പുറമേ ഏഴ് ജില്ലകളിലെ വിവിധകക്ഷികളുടെ ജില്ലാ നേതാക്കളും പങ്കെടുക്കും. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നു വരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും യോഗം ചെരുന്നതെന്നാണ് വിവരം.
