ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ത്രാളിലെ സത്തോറ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞത്. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍, സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബന്ദിപോറ ജില്ലയിലെ സംബാല്‍ സെക്ടറില്‍ നിന്നും ഒരു തീവ്രവാദിയെ സൈന്യം പിടികൂടിയിരുന്നു.

