തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണകടത്ത്; തമിഴ്നാട് സ്വദേശി പിടിയില്‍

ശംഖുംമുഖം: വിദേശത്തുനിന്ന്​ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 18 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം എയര്‍ കസ്​റ്റംസ് അധികൃതര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി.

തമിഴ്നാട് അരയനല്ലൂര്‍ സ്വദേശി മണികണ്ഠനെയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ദുബായില്‍ നിന്നെത്തിയ എമിറേറ്റ്സിന്റെ ഇ.കെ 522 നമ്ബര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

400 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം വിവിധ രൂപങ്ങളിലാക്കി ടോയ്സ് കാര്‍, ക്രീം, ചോക്ലറ്റ് ക്രീം എന്നിവക്കുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

prp

Leave a Reply

*