ആദ്യ ചിത്രം ഇറങ്ങും മുന്‍പ് ഇത്രയും സഹായികളോ! പ്രിയ വാര്യര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ആദ്യ ചിത്രം പുറത്ത് വരുന്നതിന് മുന്‍പ് ഇത്രയും സഹായികളോ. കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ പെണ്‍കുട്ടിയാണു പ്രിയ വാര്യര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ഒമര്‍ ലുലു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ആഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പ്രിയയുടെ ജീവതം തന്നെ മാറ്റി മറിച്ചത്.

എന്നാല്‍ ഒരു സിനിമ പോലും റിലീസ് ആകുന്നതിന് മുന്‍പ് തന്റെ ഡ്രസ് ഉയര്‍ത്തിപിടിക്കാന്‍ സഹായികളെ നിയമിച്ചുള്ള പ്രിയയുടെ നടപടി ഇപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയാണ്. ഒരു പ്രമുഖ ചാനലിലെ ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രിയ എത്തിയത് ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ സഹായികാളുമായാണ്. എന്നാല്‍ ആദ്യം ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ അസിസ്റ്റന്‍റ്മാരെ കണ്ടതാണ് ഇപ്പോള്‍ വിമര്‍ശകരെ ചൊടിപ്പിച്ചിരിക്കുന്നത്.

അതിരൂക്ഷമായ രീതിയില്‍ ഇതിനെ വിമര്‍ശിച്ച്‌ പലരും രംഗത്ത് എത്തി. ഒന്നു ഹിറ്റായതിന്‍റെ പേരില്‍ ഇത്ര അഹങ്കരിക്കണോ എന്നു ചിലര്‍ ചോദിക്കുന്നു. ഇനി എന്തൊക്കെ കാണണം എന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. 60 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ വാര്യറെ പിന്തുടരുന്നത്. തൊട്ടു പിന്നിലുള്ള ദുല്‍ഖര്‍ സല്‍മ്മാന്റെ ഫോളോവേഴ്സ് 22 ലക്ഷമാണ്. മഹാ നടികള്‍ക്കില്ലാത്ത അത്ര പവറാണോ ഒരു ചിത്രം പോലും പുറത്ത് വരുന്നതിന് മുന്‍പ് നടിക്കെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

prp

Related posts

Leave a Reply

*