തിരുവനന്തപുരം: തിരുവനന്തപുരം, കരിപ്പൂര് വിമാനത്താവളങ്ങളില് നിന്നുമായി നാലുകിലോയോളം സ്വര്ണ്ണം പിടികൂടി.
തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില് നിന്ന് 1.5 കിലോ ഗ്രാം സ്വര്ണമാണ് പിടികൂടിയത്.
സ്വര്ണ്ണം കടത്തിയതിന് ഷാര്ജയില് നിന്ന് തിരുവനന്തപുരത്തെത്തിയ കോട്ടയം സ്വദേശി അനന്തുവിനെ പിടികൂടി.
വിമാനത്തില് അനന്തു ഇരുന്ന സീറ്റിന് കീഴിലാണ് സ്വര്ണം കണ്ടെത്തിയത്. കസ്റ്റംസും-ഡി ആര് ഐ യും ചേര്ന്നാണ് സ്വര്ണ്ണം പിടികൂടിയത്.
കരിപ്പൂരില് 2198 ഗ്രാം സ്വര്ണമാണ് യാത്രക്കാരനില് നിന്ന് പിടികൂടിയത്. സംഭവത്തില് ബഹ്റിനില് നിന്നെത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂര് സ്വദേശി റഷീദ് കുടുങ്ങളോത്ത് പിടിയിലായി.
കാലില് പ്ലാസ്റ്റിക് കവറില് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്ണം. 90 ലക്ഷം രൂപ വില വരുന്ന സ്വര്ണമാണ് ഇയാളില് നിന്ന് കണ്ടെടുത്തത്.

