മധ്യപ്രദേശ് : മധ്യപ്രദേശിലെ സിയോനിയില്‍ മരത്തില്‍ നിന്ന് വീണ് പുള്ളിപ്പുലി ചത്തു. കുരങ്ങിനെ വേട്ടയാടുന്നതിനിടെ 25 അടി ഉയരമുള്ള മരത്തില്‍ നിന്നും വീഴുകയായിരുന്നു.
ഇന്ന് രാവിലെ പെഞ്ച് ടൈഗര്‍ റിസര്‍വില്‍ ആണ് സംഭവം നടന്നത്.
രാവിലെയാണ് റിസര്‍വിലെ കുറൈ റേഞ്ചില്‍ പെണ്‍പുലിയുടെയും കുരങ്ങിന്റെയും ജഡങ്ങള്‍ കണ്ടെത്തിയത്. 8 വയസ്സ് പ്രായമുള്ള പുള്ളിപ്പുലിയുടെ വാരിയെല്ലും നട്ടെല്ലും ഒടിഞ്ഞിരുന്നു.

