ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സ്വന്തം നമ്ബര്‍ നല്‍കണം; ഇന്ത്യന്‍ റെയില്‍വെ

ഡല്‍ഹി: ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സ്വന്തം ഫോണ്‍ നമ്ബര്‍ നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്ബറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതിയാണുള്ളത്. ഇത് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി.

ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്ബര്‍ ഉപയോഗിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ യാത്രക്കാരന്റെ യഥാര്‍ത്ഥ കോണ്‍ടാക്‌ട് നമ്ബര്‍ ലഭിക്കാതെ വരുന്നുണ്ട്. അതായത് ടിക്കറ്റ് റിസര്‍വ് ചെയ്യുമ്ബോള്‍ പി.ആര്‍.എസ് സംവിധാനത്തില്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വരുന്നു.

ഇതുമൂലം ട്രെയിന്‍ യാത്രയുടെ വിവരങ്ങള്‍ മെസേജ് ആയി യഥാസമയം യാത്രക്കാര്‍ക്ക് ലഭിക്കാതെ വരുന്ന സ്ഥിതിയുണ്ട്. ട്രെയിന്‍ റദ്ദാക്കല്‍, വൈകല്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുന്നതിനാണ് തടസം നിലനില്‍ക്കുന്നത്. ഇത് പരിഹരിക്കാനാണ് റെയില്‍വേയുടെ ഇടപെടല്‍.

prp

Leave a Reply

*