ഹൈദരാബാദ് : ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ ടൂത്ത് പേസ്റ്റ്, സോപ്പുകള്‍, ഡിയോഡറന്റുകള്‍ എന്നിവയില്‍ ട്രൈക്ലോസന്‍ എന്ന ദോഷകരമായ വസ്തു കണ്ടെത്തി. അനുവദനീയമായ പരിധിയേക്കാള്‍ 500 മടങ്ങ് കുറവ് ട്രൈക്ലോസന്‍ ചേര്‍ക്കുന്നത് മനുഷ്യ നാഡീവ്യവസ്ഥയെ തകരാറിലാക്കുമെന്ന് ബയോടെക്നോളജി വകുപ്പിന്റെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനാമിക ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ കണ്ടെത്തി.
ട്രൈക്ലോസന്‍ ഒരു ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബയല്‍ ഏജന്റാണ്, ഇത് മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ സ്വാധീനിക്കുന്നു. അടുക്കള വസ്തുക്കളിലും, വസ്ത്രങ്ങളിലും പോലും ഈ രാസവസ്തു കണ്ടെത്താന്‍ കഴിയും. എന്നിരുന്നാലും 1960 കളില്‍ ഇതിന്റെ പ്രാഥമിക ഉപയോഗം മെഡിക്കല്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ട്രൈക്ലോസനെതിരായ തെളിവുകള്‍ അമേരിക്ക അവലോകനം ചെയ്യുകയും അതിന്റെ ഉപയോഗത്തിന് ഭാഗിക വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ട്രൈക്ലോസന്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യയില്‍ ഇതുവരെ നിയന്ത്രണങ്ങളൊന്നുമില്ല.
ട്രൈക്ലോസന്‍ വളരെ ചെറിയ അളവില്‍ ഉപയോഗിക്കാമെങ്കിലും ദൈനംദിന ഉപയോഗ വസ്തുക്കളില്‍ എല്ലാം തന്നെ ഈ രാസവസ്തു ഉള്ളതിനാല്‍ വളരെ അപകടകരമാണെന്ന് ഐഐടി ഗവേഷകര്‍ പറഞ്ഞു. മനുഷ്യ പ്രതിരോധ ശേഷിക്ക് സമാനമായ പ്രതിരോധ ശേഷിയുള്ള സീബ്രാഫിഷിലാണ് ഗവേഷണം നടത്തിയത്.
ന്യൂറോ ട്രാന്സ്മിഷനില് ഉള്‍പ്പെട്ടിരിക്കുന്ന ജീനുകളെയും എന്‍സൈമുകളെയും ട്രൈക്ലോസന്‍ ബാധിക്കില്ലെന്ന് പഠനം വെളിപ്പെടുത്തുന്നു, പക്ഷേ ഇത് ന്യൂറോണുകളെ തകരാറിലാക്കുന്നു.

