രാജ്യത്ത് 24 മണിക്കൂറിനിടെ 2,483 പുതിയ കോവിഡ് കേസുകള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,483 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,30,84,91 ആയി.

30 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്‌. ഇതുവരെ 5,22,223 ആളുകള്‍ക്കാണ് കോവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്‌ടമായത്‌.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, നിലവില്‍ 16,522 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് ആകെ കോവിഡ് കേസുകളുടെ 0.04 ശതമാനമാണ്.

അതേസമയം ദേശീയ രോഗമുക്‌തി നിരക്ക് 98.75 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

prp

Leave a Reply

*