TikTok| ഡൊണാള്‍ട് ട്രംപ് അനുവദിച്ച സമയം ഇന്ന് അവസാനിക്കും; ടിക് ടോക്കുമായി ചര്‍ച്ച സ്ഥിരീകരിച്ച്‌ ഒറാക്കിള്‍

tikടിക് ടോക്കിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ ചര്‍ച്ചകള്‍ സ്ഥിരീകരിച്ച്‌ ഒറാക്കിള്‍. അമേരിക്കയില്‍ മൈക്രോസോഫ്റ്റ് ടിക് ടോക്ക് വാങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൈക്രോസോഫ്റ്റിനെ തള്ളിസ്ഥാപക കമ്ബനിയായ ബൈറ്റ് ഡാന്‍സ് ഒറാക്കിളിനെ തിരഞ്ഞെടുത്തു.

ടിക് ടോക്കുമായുള്ള ചര്‍ച്ചകള്‍ ഒറാക്കിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ടിക് ടോക്ക്-ഒറാക്കള്‍ ഇടപാടിന് യുഎസ് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന് ഒറാക്കിളുമായുള്ള ഇടപാടിന്റെ രൂപരേഖ ബൈറ്റ് ഡാന്‍സ് സമര്‍പ്പിച്ചു.
ചൈനീസ് കമ്ബനിയായ ടിക് ടോക്കിന് അമേരിക്കയില്‍ തുടരണമെങ്കില്‍ ആപ്പിന്റെ നടത്തിപ്പ് അമേരിക്കന്‍ കമ്ബനിക്കായിരിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ബൈറ്റ് ഡാന്‍സിന് ട്രംപ് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്.

ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ടിക്ടോക്ക് വ്യക്തിവിവരങ്ങള്‍ അനുവാദം ഇല്ലാതെ കൈയടക്കുന്നുവെന്നാണ് ആരോപണം. കൈമാറ്റത്തിന്റെ നിശ്ചിത തുക യുഎസ് ട്രഷറി ഡിപ്പാര്‍ട്മെന്റിന് നല്‍കണമെന്നും ട്രംപ് അറിയിച്ചിരുന്നു.

ടിക് ടോക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള രാജ്യമാണ് അമേരിക്ക. 80 ദശലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ ടിക് ടോക്ക് ഉപയോഗിക്കുന്നത്. ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റുമായി ബൈറ്റ് ഡാന്‍സ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

prp

Leave a Reply

*