ടിക്​ ടോകിനെ മൈക്രോസോഫ്​റ്റ്​ വാങ്ങുന്നു

വാഷിങ്​ടണ്‍: ചൈനീസ്​ സമൂഹമാധ്യമമായ ടിക്​ ടോകിനെ വാങ്ങാന്‍ മൈക്രോസോഫ്​റ്റ്​ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്​. ഇതിനായി ടിക്​ ടോകിന്‍െറ ഉടമസ്ഥരായ ബൈറ്റ്​ഡാന്‍സുമായി മൈക്രോസോഫ്​റ്റ്​ ചര്‍ച്ച തുടങ്ങിയെന്നാണ്​ റിപ്പോര്‍ട്ട്​. യു.എസിലെ ടിക്​ ടോകിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്​ നടത്താനാണ്​ നിലവില്‍ മൈക്രോസോഫ്​റ്റ്​ ശ്രമിക്കുന്നത്​. ടിക്​ ടോകിനെ നിരോധിക്കുന്നത്​ പരിഗണിക്കുന്നുവെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ അറിയിച്ചതിന്​ പിന്നാലെയാണ്​ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്ത്​ വരുന്നത്​.

ചൈനീസ്​ കമ്ബനിയായ ബൈറ്റ്​ഡാന്‍സിന്‍െറ ഉടമസ്ഥതയിലുള്ള ടിക്​ ടോകിന്‍െറ ആകെ മൂല്യം 100 ബില്യണ്‍​ ഡോളറാണ്​. എന്നാല്‍, ഇരു കമ്ബനികളും തമ്മിലുള്ള ചര്‍ച്ച എത്രത്തോളം മുന്നോട്ട്​ പോയെന്നത്​ വ്യക്​തമല്ല. പക്ഷേ ഫോക്​സ്​ ബിസിനസ്​ പോലുള്ള ചില ന്യൂസ്​ വെബ്​സൈറ്റുകള്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​.

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നേരത്തെ ടിക്​ ടോക്​ നിരോധിച്ചിരുന്നു. ചൈനീസ്​ സെര്‍വറുകള്‍ക്ക്​ വിവരം ചോര്‍ത്തുന്നുവെന്ന്​ ആരോപിച്ചായിരുന്നു നിരോധനം. 800 മില്യണ്‍ ഉപയോക്​താക്കളുള്ള ടിക്​ ടോകിനെ 2017ലാണ്​ ബൈറ്റ്​ഡാന്‍സ്​ ഏറ്റെടുക്കുന്നത്​.

prp

Leave a Reply

*