ജാര്‍ഖണ്ഡില്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോള്‍ താരം മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോള്‍ താരം മരിച്ചു. ഗുംല ജില്ലയിലെ ഉരു ബാര്‍ദിയില്‍ നടന്ന പ്രാദേശിക മത്സരത്തിനിടെ മിന്നലേറ്റ് പരാസ് പന്ന എന്നയാളാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആണ് സംഭവം നടന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവത്തെക്കുറിച്ച്‌ പോലീസ് അറിയുന്നത്. ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ഫുട്ബോള്‍ മത്സരം എങ്ങനെ സംഘടിപ്പിച്ചുവെന്ന് അന്വേഷിക്കുമെന്ന് ചൈന്‍‌പൂരിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്‌ഡി‌പി‌ഒ) കുല്‍ദീപ് കുമാര്‍ പറഞ്ഞു.

കുജുര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് എന്ന മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചുപേരെ ഉടന്‍ തന്നെ ഗുംല സര്‍ദാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി, എന്നാല്‍ അവിടെവച്ചു പരാസ് പന്ന മരിച്ചു. നിസാര പരിക്കുകളോടെ മറ്റ് നാല് പേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.

prp

Leave a Reply

*