ആലപ്പുഴ: തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിെന്റ ഭാഗമായി മണല്‍നീക്കം തുടങ്ങിയിട്ട് 45 ദിനങ്ങള്‍. ഇനിയും പൊഴി മാത്രം മുറിഞ്ഞിട്ടില്ല. ലീഡിങ് ചാനല്‍ ആഴം കൂട്ടി പൊഴിമുറിക്കുക എന്നാണ് നിലവിലെ പണിയെക്കുറിച്ച് അധികൃതര്‍ പറയുന്നത്. വെള്ളപ്പൊക്ക കാലത്ത് രണ്ടോ മൂന്നോ ദിവസംകൊണ്ട് വളരെ സുഗമമായി നടത്തിക്കൊണ്ടിരുന്ന പൊഴിമുറിക്കലാണ് 45 ദിവസം പിന്നിട്ടിട്ടും നടക്കാത്തത്. ഇതിലൂടെ ഭരണകൂടത്തിെന്റയും കരിമണല്‍ മാഫിയയുടെയും ഒത്തുകളി കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. രാപ്പകലില്ലാതെയാണ് ചവറയിലേക്ക് മണല്‍ കടത്തുന്നത്.

