തേക്കടി ബോട്ട് ദുരന്തത്തിന്​ 12 വയസ്സ്​; കുറ്റക്കാര്‍ക്കെതിരെ ഇനിയും നടപടിയില്ല


കു​മ​ളി: കേ​ര​ള​ത്തെ ന​ടു​ക്കി​യ തേ​ക്ക​ടി ബോ​ട്ട്​ ദു​ര​ന്തം ന​ട​ന്നി​ട്ട്​ വ്യാ​ഴാ​ഴ്​​ച​ 12 വ​ര്‍​ഷം തി​ക​യു​​മ്ബോ​ഴും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല. 2009 സെ​പ്റ്റം​ബ​ര്‍ 30നാ​യി​രു​ന്നു ദു​ര​ന്തം. കെ.​ടി.​ഡി.​സി​യു​ടെ ‘ജ​ല​ക​ന്യ​ക’ എ​ന്ന ഇ​രു​നി​ല ബോ​ട്ട് തേ​ക്ക​ടി ത​ടാ​ക​ത്തി​ലെ മ​ണ​ക്ക​വ​ല​ക്ക് സ​മീ​പം മ​റി​ഞ്ഞ് 45 പേ​രാ​ണ്​ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ബോ​ട്ടി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​െ​പ്പ​ടെ ഏ​ഴു​പേ​രെ അ​റ​സ്​​റ്റ്​​ ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

ദു​ര​ന്ത​ശേ​ഷം ര​ണ്ടു​വ​ര്‍​ഷം അ​നു​സ്മ​ര​ണ​വും പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ന്നെ​ങ്കി​ലും പി​ന്നെ​യെ​ല്ലാം മ​റ​വി​യി​ല്‍ മു​ങ്ങി. ദു​ര​ന്ത​കാ​ര​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച ജു​ഡീ​ഷ്യ​ല്‍ ക​മീ​ഷ​ന്‍ സ​ര്‍​ക്കാ​റി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മാ​യി​രു​ന്ന റെ​സ്ക്യൂ ബോ​ട്ട്, ബോ​ട്ട് ഓ​ടി​ക്കു​ന്ന​തി​ന് സ്രാ​ങ്ക് എ​ന്നി​ങ്ങ​നെ കാ​ര്യ​ങ്ങ​ളൊ​ന്നും ന​ട​പ്പാ​യി​ല്ല. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി​ല്‍ ചി​ല​ര്‍​ക്ക് സ്രാ​ങ്ക് ലൈ​സ​ന്‍​സ് ന​ല്‍​കി​യാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​വി​സ് തു​ട​രു​ന്ന​ത്. ബോ​ട്ട്​ ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച്‌​ സ​മാ​ന്ത​ര​മാ​യി അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ചി​ലെ ആ​ദ്യ​സം​ഘം ബോ​ട്ട് വാ​ങ്ങി​യ ക​രാ​റി​ലേ​ക്ക്​ പ​രി​ശോ​ധ​ന എ​ത്തി​യ​തോ​ടെ തെ​റി​ച്ചു. ഇ​തോ​ടെ നി​ല​ച്ച അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ക്കാ​ന്‍ വ​ര്‍​ഷ​ങ്ങ​ള്‍ വേ​ണ്ടി​വ​ന്നു.

പു​തി​യ അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യെ​ങ്കി​ലും ഇ​തി​ല്‍ പ​ല​െ​ര​യും ഒ​ഴി​വാ​ക്കി​യ​താ​യാ​ണ് വി​വ​രം. ബോ​ട്ട് വാ​ങ്ങി​യ​തി​ലെ അ​ഴി​മ​തി​യി​ല്‍ പ​ങ്കാ​ളി​യാ​യ കെ.​ടി.​ഡി.​സി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​പ്പോ​ഴും പ്ര​ധാ​ന ത​സ്തി​ക​യി​ല്‍ തു​ട​രു​ന്ന​ത് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​തി​െന്‍റ വ്യ​ക്ത​മാ​യ തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യെ​ത്തി ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ട്ട 45 പേ​രും അ​ന്ത​ര്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഉ​ള്ള​വ​രാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ജ​ല​ക​ന്യ​ക​യെ​ന്ന ബോ​ട്ട് ത​ടാ​ക​തീ​ര​ത്ത് കി​ട​ന്ന് ഏ​റ​ക്കു​റെ പൂ​ര്‍​ണ​മാ​യി ന​ശി​ച്ചു. ബോ​ട്ടി​െന്‍റ വി​ല​പി​ടി​പ്പു​ള്ള പ​ല​ഭാ​ഗ​ങ്ങ​ളും മോ​ഷ്​​ടാ​ക്ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. ത​ക​ര്‍​ന്ന ഫൈ​ബ​ര്‍ ബോ​ഡി​യും ക​സേ​ര​ക​ളും എ​ന്‍​ജി​െന്‍റ ഏ​താ​നും ഭാ​ഗ​ങ്ങ​ളും മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്.

prp

Leave a Reply

*