തീയേറ്ററുകള്‍ ഇപ്പോഴും ഹൗസ്ഫുള്‍; 1000 കോടി ക്ലബ്ബിലേക്ക് കുതിച്ച്‌ കെജിഎഫ് 2

ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത് ശക്തമായ മുന്നേറ്റം നടത്തുകയാണ് യാഷ് നായകനായ കെജിഎഫ് 2. ലോകമെമ്ബാടുമുള്ള തീയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നത്.

അടുത്ത ദിവസങ്ങളില്‍ തന്നെ ചിത്രം 1000 കോടി ക്ലബ്ബില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 11 ദിവസത്തിനുള്ളില്‍ 880 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി നേടിയത്. ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്തത്.

ഇപ്പോഴും തീയേറ്ററുകളില്‍ ഹൗസ് ഫുള്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രജനീകാന്തിന്റെ 2.oയെ കെജിഎഫ് 2 മറികടക്കുകയും ചെയ്തു. ദംഗലാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബാഹുബലി 2, ആര്‍ആര്‍ആര്‍, ബജ്രംഗി ബായിജാന്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, പികെ തുടങ്ങിയ സിനിമകളാണ് യഥാക്രമം രണ്ട് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍ കെജിഎഫിന് മുന്നിലായിട്ട് ഉള്ളത്.

സിനിമ പുറത്തിറങ്ങി ആദ്യ ദിവസം 134.5 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം കളക്ഷനായി നേടിയത്. ബാഹുബലി 2ന് ശേഷം ഹിന്ദിയില്‍ ഒരു തെന്നിന്ത്യന്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടുന്ന ഏറ്റവും വലിയ വിജയവും കെജിഎഫ് സ്വന്തമാക്കി. കന്നഡയ്‌ക്ക് പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

prp

Leave a Reply

*