ജുബൈല്‍ : തബൂക്കിനു സമീപം ചെങ്കടലില്‍ അല്‍-വഖാദി ദ്വീപിന് തെക്കു ഭാഗത്ത് 10 മീറ്ററിലധികം ഉയരവും 600 വര്‍ഷം പഴക്കവുമുള്ള പവിഴപ്പുറ്റ് ശേഖരം കണ്ടെത്തി.
സൗദി സമുദ്ര ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്‌ധരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കടലിെന്റ അടിത്തട്ടില്‍ ഇത്രയും വലിയ പവിഴപ്പുറ്റു നിറഞ്ഞ പ്രദേശം കണ്ടുപിടിച്ചതെന്ന് റെഡ്‌സീ ഡെവലപ്മെന്‍റ് കമ്ബനി വ്യക്തമാക്കി.
പവിഴപ്പുറ്റിെന്റ പുറം ഘടനയില്‍ വര്‍ഷന്തോറും വളരുന്ന വളയങ്ങളുടെ അളവും എണ്ണവും അളന്നാണ് അവയുടെ പ്രായം കണക്കാക്കുന്നത്. പവിഴപ്പുറ്റുകളുടെ വളയങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിലൂടെ ശാസ്ത്രജ്ഞര്‍ക്ക് മുന്‍ വര്‍ഷങ്ങളിലെ സമുദ്ര താപനിലയും ആ കാലഘട്ടത്തിലെ അതിെന്റ രാസഘടനയും അറിയാന്‍ കഴിയും. തുടക്കത്തില്‍ കടല്‍തീരത്തെ പാറയോട് ചേരുമ്ബോഴാണ് അവയുടെ യഥാര്‍ഥ സൗന്ദര്യം രൂപപ്പെടുന്നത്. അതിെന്റ താഴ്ഭാഗം കട്ടിയുള്ള ചുണ്ണാമ്ബുകല്ലുകൊണ്ടു നിര്‍മിച്ചതാണ്.
പിന്നീട് ആയിരക്കണക്കിന് ക്ലോണ്‍ ജീവികളായി വിഭജിക്കാന്‍ തുടങ്ങുന്നു. ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ഒരു ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകള്‍.
ഏകദേശം നൂറോളം ഇനങ്ങളിലുള്ള ഒച്ചുകള്‍, നൂറു കണക്കിന് വിവിധ തരത്തിലുള്ള മത്സ്യങ്ങള്‍, ചെറിയ സസ്യങ്ങള്‍, വിവിധ തരത്തിലുള്ള കടല്‍ക്കുതിരകള്‍ തുടങ്ങി ലക്ഷക്കണക്കിന് ജീവികളുടെ ആവാസകേന്ദ്രമാണിവിടം.
പവിഴപ്പൊളിപ്പുകള്‍ എന്ന പുഷ്പസദൃശ്യമായ ജീവികളുടെ വിസര്‍ജ്യവസ്തുക്കളും മൃതാവശിഷ്ടങ്ങളും ചേര്‍ന്ന് വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായി പവിഴപ്പുറ്റുകള്‍ രൂപം കൊള്ളുന്നു. വഖാദിയിലെ സമുദ്രജീവികളുടെ സൗന്ദര്യം കണ്ടെത്തല്‍ ചെങ്കടല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി തീര്‍ന്നിട്ടുണ്ട്.

