കാ​ഷ്മീ​രി​ല്‍ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു തൊ​ട്ട​രി​കെ ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ ര​ണ്ടു ഭീ​ക​ര​ര്‍ സു​ര​ക്ഷാ സേ​ന​യു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍​നി​ന്നു 100 മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​വ​രെ വ​ധി​ച്ച​തെ​ന്നു സൈ​നി​ക പ്ര​തി​നി​ധി അ​റി​യി​ച്ചു.

കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ല്‍​നി​ന്ന് വ​ന്‍ തോ​തി​ല്‍ ആ​യു​ധ​ശേ​ഖ​ര​വും പി​ടി​കൂ​ടി. എ​കെ 47 തോ​ക്കു​ക​ള്‍, നൂ​റു ക​ണ​ക്കി​നു തി​ര​ക​ള്‍, ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച പി​സ്റ്റ​ള്‍, ഓ​സ്ട്രി​യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ നി​ര്‍​മി​ച്ച നാ​ലു ഗ്ര​നേ​ഡു​ക​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ഗ്ര​നേ​ഡു​ക​ള്‍ പാ​ക്കി​സ്ഥാ​നി​ലെ ഫാ​ക്ട​റി​യി​ല്‍ നി​ര്‍​മി​ച്ച​വ​യാ​ണെ​ന്നാ​ണു സൂ​ച​ന. പാ​ക്കി​സ്ഥാ​നും ഭീ​ക​ര​വാ​ദി​ക​ളു​മാ​യു​ള്ള ബ​ന്ധം വെ​ളി​പ്പെ​ടു​ത്തു​ന്ന​വ​യാ​ണ് ഗ്ര​നേ​ഡു​ക​ള്‍ എ​ന്ന് ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. 2001-ല്‍ ​പാ​ര്‍​ല​മെ​ന്‍റ് ആ​ക്ര​മി​ച്ച ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രി​ല്‍​നി​ന്നും ഇ​ത്ത​രം ഗ്ര​നേ​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

prp

Leave a Reply

*