പാലക്കാട്: ക്ഷേത്ര പരിസരത്തെ സിനിമാ ചിത്രീകരണം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പാലക്കാട് കടമ്ബഴിപ്പുറം വായില്യാംകുന്ന് ക്ഷേത്ര പരിസരത്ത് നടന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്.
ചിത്രീകരണ സെറ്റിലെ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. അതേസമയം, അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ക്ഷേത്ര പരിസരത്ത് അനുമതിയില്ലാതെ ചിത്രീകരിച്ചതാണ് ചോദ്യം ചെയ്തതെന്ന് ബിജെപി അറിയിച്ചു.

