തട്ടുകടയ്ക്ക് അരലക്ഷം രൂപ പിഴ ചുമത്തി; തട്ടുകടക്കാരന്റെ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം :കല്ലമ്ബലം ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി .

കല്ലമ്ബലം ചാത്തന്‍പാറ കടയില്‍ വീട്ടില്‍ മണിക്കുട്ടന്‍ 54, ഭാര്യ സന്ധ്യ 46 ,മക്കളായ കണ്ണപ്പന്‍ എന്ന് വിളിക്കുന്ന അഭിജിത്ത് 16, മകള്‍ അമയ 12, മണിക്കുട്ടന്റെ കുഞ്ഞമ്മ ദേവകിയമ്മ 78 എന്നിവരാണ് മരിച്ചത്.

ചാത്തന്‍പാറയില്‍ തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടന്‍.തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

മണിക്കുട്ടനെ വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലും മറ്റുള്ളവരെ മുറികള്‍ക്കുള്ളില്‍ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്. നേരം പുലര്‍ന്നിട്ടും പുറത്ത് ആരെയും കാണാതിരുന്നത് സംശയം തോന്നി അയല്‍വാസികളാണ് പോലീസിനെ അറിയിക്കുകയുണ്ടായത്

കല്ലമ്ബലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട് മാരണ കാരണങ്ങള്‍ എന്താണെന്ന് കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമേ പറയാനാകൂ എന്നാണ് പോലീസ് പറയുന്നു.

prp

Leave a Reply

*