ടെസ്‌ലയുമായി പങ്കാളിത്തത്തിനു പദ്ധതിയില്ലെന്ന് ടാറ്റ സണ്‍സ്

യു എസിലെ മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്‌ലയുമായി പങ്കാളിത്തത്തിനു പദ്ധതിയില്ലെന്നു ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. ഇലോന്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുമായി ചര്‍ച്ചയൊന്നും നടത്തുന്നില്ലെന്നു വ്യക്തമാക്കിയ ചന്ദ്രശേഖരന്‍, വൈദ്യുത വാഹന വിഭാഗത്തില്‍ ടാറ്റയുടെ പ്രവര്‍ത്തനം സ്വന്തം നിലയിലാവുമെന്നും വെളിപ്പെടുത്തി.

വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്സിനും ബ്രിട്ടീഷ് ഉപസ്ഥാപനമായ ജഗ്വാര്‍ ലാന്‍ഡ് റോവറി(ജെ എല്‍ ആര്‍)നും വിപുലമായ പദ്ധതിയുണ്ട്. എന്നാല്‍ ടെസ്‌ലയുമായി ഇതു സംബന്ധിച്ചു ചര്‍ച്ചയൊന്നും നടത്തുന്നില്ലെന്നു ചന്ദശേഖരന്‍ വിശദീകരിച്ചു. ടാറ്റ മോട്ടോഴ്സിന്റെയും ജെ എല്‍ ആറിന്റെയും വൈദ്യുത മോഡലുകള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സാഹചര്യത്തില്‍ വിദേശ പങ്കാളിയെ തേടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

prp

Leave a Reply

*