യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ മുസ്ലിം യുവതിക്ക് വധഭീഷണി

ന്യൂഡല്‍ഹി: യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ മുസ്ലിം യുവതിക്ക് വധഭീഷണി. റാഞ്ചിയിലെ ദോറണ്ട സ്വദേശിയായ റഫിയ നാസാണ് വധഭീഷണി നേരിടുന്നത്. ചില മതപണ്ഡിതന്മാര്‍ നാസിനെതിരെ ഫത്വ പുറപ്പെടുവിച്ചതായും പറയപ്പെടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് റഫിയ പറഞ്ഞു. വീട്ടിലേക്ക് കല്ലേറുമുണ്ടാകാറുണ്ട്. നാല് വയസു മുതല്‍ യോഗ അഭ്യസിക്കുന്ന നാസിന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഫത്വ പുറപ്പെടുവിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ശിവസേന നേതാവ് മനിഷ കയാണ്ടെ ആവശ്യപ്പെട്ടു.