വിശാഖപട്ടണം: വിശാഖപട്ടണം ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിന് 322 റണ്‍സ് വിജയലക്ഷ്യം. വിരാട് കോഹ്ലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയപ്പോള്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടി. 129 പന്തുകള്‍ നേരിട്ട് 157 റണ്‍സുമായി പുറത്താകാതെനിന്ന കോഹ്ലി ഏകദിന കരിയറിലെ 37-ാം സെഞ്ചുറിയാണ് വിശാഖപട്ടണത്തു കുറിച്ചത്. വ്യക്തിഗത സ്കോര്‍ 81-ല്‍ അതിവേഗത്തില്‍ 10000 ഏകദിന റണ്‍സ് പൂര്‍ത്തിയാകുന്ന നേട്ടം സച്ചിന് തെണ്ടുല്‍ക്കറിനെ പിന്നിലാക്കി സ്വന്തം പേരിലെഴുതാനും കോഹ്ലിക്കു കഴിഞ്ഞു. 205 […]