തിരുവനന്തപുരം: ഏത് ആഘോഷം എത്തിയാലും വിപണികളാണ് ആദ്യം അവ തിരിച്ചറിയുന്നത്. മലയാളികളെ സംബന്ധിച്ച് വിഷുവാണ് ഇനി വരാനിരിക്കുന്ന ഉത്സവം. വിഷുവിന് കണിവെയ്ക്കുന്ന പച്ചക്കറികള്‍ ഇടം പിടിക്കുന്നതിന് മുമ്പ് തന്നെ വിപണി കീഴടക്കിയിരിക്കുകയാണ് കണിയുടെ പ്രധാന ഭാഗമായ കൃഷ്ണ വിഗ്രഹങ്ങള്‍. 75 രൂപ മുതല്‍ 300 രൂപ വരെയാണ് കൃഷ്ണവിഗ്രഹങ്ങളുടെ വില. വിവിധ വര്‍ണങ്ങളിലാണ് കൃഷ്ണവിഗ്രഹങ്ങള്‍ വിപണിയിലെത്തുന്നത്. കണ്ണെഴുതിയും കളഭക്കുറി വരച്ചും വിപണിയിലെത്തുമ്പോള്‍ കാര്‍ണവര്‍ ഭംഗി ഏറെ. കാര്‍വര്‍ണന്‍ മാത്രമല്ല വിപണിയിലെത്തുന്നത്. മഞ്ഞ,നീല, കറുപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളില്‍ […]


