ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ വെളിപ്പെടുത്തല്‍; വിനയനില്‍ നിന്ന് മൊഴിയെടുത്തു

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയനില്‍ നിന്ന് സിബിഐ മൊഴിയെടുത്തു. വിനയന്‍റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ മണിയുടെ മരണം സംബന്ധിച്ച്‌ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് വിനയന്‍ മൊഴി നല്‍കിയത്. ചാലക്കുടിക്കാരന്‍ ചങ്ങാതി സിനിമയുടെ ക്ലൈമാക്‌സിലാണ്, മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. 2016 മാര്‍ച്ചിലാണ് കലാഭവന്‍ മണി മരിക്കുന്നത്. വീടിന് സമീപത്തെ പാടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചുകൊണ്ടിരിക്കെയാണ് മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ […]