തൃശ്ശൂര്‍: മുദ്രാ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി സംവിധായകരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പത്തര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിനിമ സീരിയല്‍ താരം അറസ്റ്റില്‍. തൃശ്ശൂര്‍ കൈപ്പറമ്പ് പഴയങ്ങാടി പാലിയൂര്‍ വിജോ പി. ജോണ്‍സണ്‍ (33) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ സൗത്ത് മാറാടിക്കടുത്തുള്ള യുവതിയില്‍ നിന്നാണ് പണം തട്ടിയത്.വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകളും അപേക്ഷയും വിജോ തയാറാക്കി. ആദ്യഘട്ടത്തിലാവശ്യമായ പണവും ചെലവാക്കി. എന്നാല്‍ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നാണ് യുവതി […]

