ദില്ലി: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നത് ദുര്‍ബലരായതുകൊണ്ടാണെന്ന് കരുതരുതെന്നും എല്ലായിടത്തും സമാധാനം വേണമെന്ന് ആഗ്രഹിക്കുന്ന യുദ്ധവിരോധികളായ രാജ്യമാണ് ഞങ്ങളുടേതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. സമാധാന പ്രിയരായി ഇരിക്കുന്നത് കൊണ്ട് ഞങ്ങൾ ദുർബലരാണെന്നോ, രാജ്യ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും എതിരായ ബാഹ്യഭീഷണികളെ കണക്കിലെടുക്കാത്തവരാണെന്നോ കരുതരുത്. ഞങ്ങളുടെ പുരോഗതി തകരാറിലാക്കുന്ന ഭിന്നതയുടെ ഇത്തരം വിനാശകരമായ പ്രവണതകളെയും ശക്തികളെയും കുറിച്ച് പൂർണമായി അറിയാം. അത്തരം നടപടികളെ വച്ചുപൊറുപ്പിക്കില്ല. സൈനിക നീക്കത്തിന് ഞങ്ങൾ നിർബന്ധിതരായതാണ്. വിവിധ […]
Tag: venkaiah naidu
‘സുരേഷ് നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്, മറുഭാഗത്തേക്ക് പോയതുകൊണ്ടാണ് കാലിടറിയത്’; സഭയില്‍ ചിരിയുണര്‍ത്തി വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: രാവിലെ രാജ്യസഭയില്‍ ശൂന്യവേള സമയത്ത് നടന്ന ഒരു തമാശയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റില്‍നിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങി. ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു. ഇതോടെ സഭയില്‍ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കൈകൊണ്ട് കാണിച്ചശേഷം സുരേഷ് ഗോപി ഇരിപ്പിടത്തിന്‍റെ പിന്‍ഭാഗത്തേക്ക് നടന്നുനീങ്ങി. അപ്പോള്‍ വെങ്കയ്യയുടെ കമന്‍റ് വന്നു. ”സുരേഷ്, നിങ്ങളുടെ […]


