പച്ചക്കറി വില കുതിച്ചുയരുന്നു; മുരിങ്ങക്കായ 140 രൂപ, ചെറിയുള്ളിയും 60 കടന്നു

കൊച്ചി: മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പച്ചക്കറി വില കുതിച്ചുയരുന്നു. 20 മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചതായാണ് വ്യാപാരികള്‍ പറയുന്നത്. ശബരിമല സീസണിന് പുറമേ ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്ന പച്ചക്കറിയില്‍ ഇടിവുണ്ടായതോടെയാണ് വിലക്കയറ്റം രൂക്ഷമായത്. പ്രളയത്തെ തുടര്‍ന്ന് വ്യാപകമായി പച്ചക്കറി കൃഷി നശിച്ചതിനാല്‍ സംഭരണവും പാളിയിരുന്നു. രണ്ടാഴ്ച മുന്‍പ് വരെ കിലോ 40 രൂപയായിരുന്ന മുരിങ്ങക്കായ 140 രൂപയ്ക്കാണ് ഇപ്പോള്‍ ചില്ലറ വ്യാപാരകേന്ദ്രങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ചെറിയുള്ളി വില എണ്‍പത് കടന്നതായും വില്‍പ്പനക്കാര്‍ പറയുന്നു. കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, […]

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

കോഴിക്കോട്: ലോറി സമരം തുടരുന്നതിനിടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഇേതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് പച്ചക്കറി വില ഉയരുന്നത്. ഇതിനിടെ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമവും വ്യാപാരികള്‍ നടത്തുന്നതായാണ് വിവരം. പതിവായി എത്തുന്ന ലോറികള്‍ അധികവും എത്തിയിട്ടില്ല. സമരം തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ട ലോറികള്‍ മാത്രമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. സമരം തുടരുകയാണെങ്കില്‍ വില ഇനിയും കൂടും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികള്‍ […]