കേന്ദ്രസര്‍ക്കാരിന്‍റെ ഉറപ്പിന് പുല്ലുവില; കീഴാറ്റൂരില്‍ ബൈപാസ് വയലിലൂടെ തന്നെ

കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ ഒടുവില്‍ തീരുമാനമായി. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഏറ്റെടുത്ത ഭൂമിയുടെ 3G വിജ്ഞാപനമാണ് ഇറങ്ങിയത്. ഇതോടെ വയല്‍ക്കിളികളുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു. ചൊവ്വാഴ്ച അപ്രതീക്ഷിതമായാണ് സമരക്കാര്‍ ഉള്‍പ്പെടെ വിജ്ഞാപനം പത്രങ്ങളില്‍ കാണുന്നത്. ഇതോടെ നേതാക്കളുള്‍പ്പെടെ അമ്പരപ്പിലാവുകയായിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഹാജരാകണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതോടെ ബദല്‍സാധ്യത പരിശോധിക്കുമെന്ന കേന്ദ്രത്തിന്‍റെയും ബിജെപിയുടെയും ഉറപ്പ് പാഴായി. കണ്ണൂര്‍ കീഴാറ്റൂരിലെ […]

കീഴാറ്റൂര്‍ ബൈപ്പാസ്: നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രനിര്‍ദേശം

കണ്ണൂര്‍: കീഴാറ്റൂര്‍ ദേശീയ പാത വികസന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദേശീയ പാത അധികൃതര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കി. ദേശീയപാത വികസനത്തിനായി വയല്‍ നികത്തുന്നതിനെതിരെ സമരരംഗത്തുള്ള കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും. കിഴാറ്റൂര്‍ 3 ഡി നോട്ടിഫിക്കേഷനാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്. ഇക്കാര്യം ബിജെപി നേതാക്കള്‍ വയല്‍ക്കിളികളെ അറിയിച്ചു. വയല്‍ക്കിളികളുമായി ഗഡ്കരി അടുത്തമാസം ആദ്യം ചര്‍ച്ച നടത്തുമെന്നാണ് സൂചന. ബൈപ്പാസ് നിര്‍മ്മാണത്തിനായി […]