ഇളയദളപതി വിജയ് ചിത്രം സര്‍ക്കാര്‍ റിലീസിനു മുമ്പേ വിവാദത്തില്‍. സിനിമയ്ക്കെതിരെ കഥാമോഷണ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വരുണ്‍ രാജേന്ദ്രന്‍. സെങ്കോല്‍ എന്ന തന്‍റെ സിനിമയുമായി ‘സര്‍ക്കാരി’ന് സാമ്യമുണ്ടെന്നാണ് ആരോപണം. പരാതി അന്വേഷിച്ച സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന്‍ ഇരു തിരക്കഥയ‌്ക്കും സാമ്യമുണ്ടെന്ന് കണ്ടെത്തി. സിനിമയുടെ സഹ തിരക്കഥാകൃത്തായി വരുണ്‍ രാജേന്ദ്രനെ അംഗീകരിക്കണമെന്ന അസോസിയേഷന്‍ പ്രസിഡന്‍റും സംവിധായകനുമായ ഭാഗ്യരാജിന്‍റെ നിര്‍ദേശം മുരുകദോസ് തള്ളി. കേസ് 30ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ‘സര്‍ക്കാരി’ന്‍റെ തിരക്കഥ വായിക്കാതെയും സിനിമ കാണാതെയും […]

