വാലന്‍റൈന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണി ലിയോണ്‍ പിന്‍മാറി; സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം

കൊച്ചി: എറണാകുളത്ത് നടക്കാനിരുന്ന വാലന്‍റൈന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്‍മാറി. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച വൈകീട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് ബോളിവുഡ് താരത്തിന്റെ പിന്‍മാറ്റം. ഇത് സംബന്ധിച്ച് താരം തന്നെ ട്വിറ്ററില്‍ കുറിച്ചു. മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന ഒരു അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്‍റൈന്‍സ് ഡേ […]