പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ലോറി ഡ്രൈവറെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് ലോറി സമരാനുകൂലികളുടെ കല്ലേറില്‍ മരിച്ചത്. സംഭവത്തില്‍ കസബ പോലീസാണ് പ്രതികളെ കസ്റ്റഡയിയിലെടുത്തത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വന്നതായിരുന്നു ലോറി. സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പച്ചക്കറി ലോറികളും തടയുമെന്ന് പറഞ്ഞിരുന്നു. അതിന്‍റെ ഭാഗമായാണ് പതിനഞ്ചോളം വരുന്ന സംഘം ലോറിക്ക് നേരെ ആക്രമണം നടത്തിയത്.കല്ലേറില്‍ ലോറിയുടെ ഗ്ലാസ് തകര്‍ന്ന് പരുക്കേറ്റാണ് […]

