കോഴിക്കോട്: മലയാള ചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നാലു നടിമാര്‍ക്ക് അഭിനന്ദനവുമായി ബി.ജെ.പി എം.പി വി. മുരളീധരന്‍. നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവെയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്. മോഹന്‍ലാല്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാമെന്നതായത് ദൗര്‍ഭാഗ്യകരമാണ്. മോഹന്‍ലാലിന്‍റെ പ്രതിച്ഛായക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അതെന്നും വി.മുരളീധരന്‍ എം.പി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് […]
Tag: V MURALEEDHARAN
വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ അധ്യക്ഷനുമായ വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍നിന്നാണ് ഇദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.അധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. മുരളീധരന്‍ ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്ത് എം.പി ആയി സ്ഥാനമേറ്റു. കര്‍ണാടകയില്‍നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


