മമ്മൂട്ടിയുടെ ‘ഉണ്ട’യുടെ ചിത്രീകരണം തടഞ്ഞ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി വനത്തില്‍ മണ്ണിറക്കിയത് തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിക്ക് സ്ഥലം മാറ്റം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയുടെ ചിത്രീകരണത്തിടെയാണ് സംഭവം. നിയമം ലംഘിച്ചുകൊണ്ട് മണ്ണിടാന്‍ ഫോറസ്റ്റ് ഓഫീസര്‍ തന്നെയാണ് അനുമതി നല്‍കിയത്. കാസര്‍കോഡ് കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ്വ് വനത്തിലാണ് സംഭവം. ചിത്രീകരണാവശ്യത്തിനായി അറുപത് ലോഡ് മണ്ണിറക്കി. മണ്ണ് ഇറക്കാനും ഡിഎഫ്ഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് നിയമലംഘനമാണെന്ന് കണ്ടെത്തി ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെ വനംവകുപ്പ് […]