വിവാഹിതയും അമ്മയുമാണെന്ന് മറച്ചുവെച്ചു; മിസ് ഉക്രയിനിന് സൗന്ദര്യ കിരീടം നഷ്ടമായി

കീവ്: കഴിഞ്ഞ വ്യാഴാഴ്ച ഉക്രയിന്‍ തലസ്ഥാനമായ കീവില്‍ വച്ച് നടന്ന വാശിയേറിയ സൗന്ദര്യ മത്സരത്തില്‍ വച്ച് 23 കാരിയായ സുന്ദരി വെറോനിക്ക ഡിഡുസെങ്കോ മിസ് ഉക്രയിന്‍ കിരീടം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ആ കിരിടം അധികനാള്‍ ശിരസില്‍ വയ്ക്കാനുള്ള ഭാഗ്യം വെറോനിക്കയ്ക്ക് ഇല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതായത് താന്‍ വിവാഹിതയും ഒരു കുഞ്ഞിന്‍റെ അമ്മയുമാണെന്ന കാര്യം മറച്ച് വച്ച് കൊണ്ടാണ് വെറോനിക്ക മത്സരിച്ച് കിരീടം വാങ്ങിയതെന്ന് ഇപ്പോള്‍ വെളിപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ക്ക് നല്‍കിയ കിരീടം സംഘാടകര്‍ തിരിച്ച് […]

അമ്മയുടെ മൃതദേഹം മകള്‍ ഒളിപ്പിച്ചത് 30 വര്‍ഷം

ഉക്രൈന്‍: 30 വര്‍ഷമായി മകള്‍ ഒളിപ്പിച്ചു വെച്ച അമ്മയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു. അയല്‍ വാസി ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തെത്തിയത്. 77 വയസുള്ള മകളാണ് അപാര്‍ട്ട്മെന്‍റില്‍ കഴിഞ്ഞിരുന്നത്. ഉക്രൈനിലെ മൈകൊലൈവിലാണ് സംഭവം. വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നീല ഷൂസും പച്ച സോക്സും മൃതദേഹത്തെ ധരിപ്പിച്ചിരുന്നു.  വര്‍ഷങ്ങളായി പൂട്ടി ഇട്ടിരുന്ന മുറിയില്‍ പഴയ പത്ര പേപ്പറുകളും, ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പോലീസ് കണ്ടെത്തി. മൃതദേഹത്തിന്‍റെ നെറ്റിയില്‍ മതപരമായ അടയാളം ഉണ്ട്. 77കാരിയായ മകള്‍ മൃതദേഹത്തിനൊപ്പമാണ് […]