ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാബഞ്ച് പുനഃസംഘടിപ്പിക്കും. ബഞ്ചില്‍ അംഗമായ ജസ്റ്റിസ് യു.യു.ലളിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ബഞ്ച് പുനഃസംഘടിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്. മുമ്ബ് ബാബ്‍റി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് വേണ്ടി അഭിഭാഷകനായിരിക്കെ യു.യു. ലളിത് ഹാജരായിട്ടുണ്ടെന്ന് കാണിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാടെടുത്തതോടെയാണ് അദ്ദേഹം പിന്മാറാന്‍ സന്നദ്ധത അറിയിച്ചത്. കേസ് ഇനി ഈ മാസം 29-ന് പരിഗണിക്കും. രാവിലെ പത്തരയോടെയാണ് അഞ്ചംഗഭരണഘടനാബഞ്ച് […]

