വീട്ടുമുറ്റത്ത് ചിതയൊരുക്കി വീട്ടമ്മ തീ കൊളുത്തി മരിച്ചു

തുറവൂര്‍: ഏകയായി താമസിച്ചിരുന്ന വയോധിക സ്വയം ചിത ഒരുക്കിയ ശേഷം  ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കുത്തിയതോട് മാളികത്തറ വീട്ടില്‍ പരേതനായ പദ്മനാഭന്‍റെ ഭാര്യ ലീലയാണ് (72) മരിച്ചത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: മകനുമായി അകന്ന് രണ്ട് വര്‍ഷമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ലീല. വീട്ടുമുറ്റത്ത് ഇഷ്ടിക ചതുരത്തില്‍ അടുക്കി അതിനു മുകളില്‍ മൂന്ന് പാളിയുള്ള തെങ്ങിന്‍ നിര്‍മ്മിത ജനല്‍ വച്ച്‌ ഉള്ളില്‍ […]