മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താനെത്തും: തൃപ്തി ദേശായി

മുംബൈ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മണ്ഡലകാലത്ത് എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു തൃപ്തി പറഞ്ഞു. ചിത്തിര ആട്ടവിശേഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശബരിമല നടയടക്കും. ശേഷം നവംബര്‍17 നാണ് മണ്ഡലപൂജകള്‍ക്കായി ഇനി ക്ഷേത്രം തുറക്കുക. 17-ാം തിയതി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ […]

ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി

ന്യൂഡല്‍ഹി: ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും എത്തുകയെന്നും തൃപ്തി ദേശായി ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. ശബരിമലയില്‍ പ്രവേശിക്കുന്ന തീയതി ഉടന്‍ തീരുമാനിക്കും. കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അനാവശ്യമാണ്. ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്ന നിലപാട് ഭരണഘടനാവിരുദ്ധമാണ്. സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും തൃപ്തി പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനായി തുടക്കം മുതല്‍ വാദിക്കുന്നയാളാണ് തൃപ്തി ദേശായി. ഹാജി അലി ദര്‍ഗ, ശനിഷിഗ്നാപൂര്‍ എന്നിവിടങ്ങളില്‍ തൃപ്തി ദേശായി പ്രവേശിച്ചിരുന്നു.