കിസ്മത് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെയും നിരൂപകരുടേയുമെല്ലാം അഭിനന്ദനവും ശ്രദ്ധയും നേടിയെടുത്ത സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയുടെ രണ്ടാമത്തെ ചിത്രം എത്തുന്നു. പ്രശസ്ത നടന്‍ വിനായകനെ നായകനാക്കിയാണ് ഷാനവാസ് ബാവക്കുട്ടി തന്‍റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. ‘തൊട്ടപ്പന്‍’ എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന വിനായകന്‍റെ ചിത്രം ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്‍റെ ആകര്‍ഷണം. ദേവദാസ് കാടഞ്ചേരി, ശൈലജ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് […]

