തൊടുപുഴ: മലയാള നടിയും നാടക പ്രവര്‍ത്തകയും നൃത്താദ്ധ്യാപികയും ആയിരുന്ന തൊടുപുഴ വാസന്തി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30ന് വാഴക്കുളത്ത് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ദീര്‍ഘകാലമായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം നാലിന് സഹോദരന്‍റെ വീട്ടില്‍ മൃതദേഹം സംസ്‌ക്കരിക്കും. ബാലയിലൂടെ കലാലോകത്തേക്ക് കടന്നുവന്ന പി വസന്തകുമാരി എന്ന തൊടുപുഴ വാസന്തി, നാടക രംഗത്ത് നിന്നാണ് സിനിമയിലെത്തിയത്. 16-ാം വയസില്‍ ധര്‍മക്ഷേത്ര കുരുക്ഷേത്രയില്‍ നര്‍ത്തകിയായി എത്തിയ വാസന്തി, തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലാണ് ആദ്യമായി കഥാപാത്രത്തെ അവതരിപ്പിച്ചത്. […]

