തേനി: തേനിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വിനോദയാത്രക്ക് പോയ മലപ്പുറം സ്വദേശികളായ അബ്‌ദുള്‍ റഷീദ് (42), ഭാര്യ റസീന (32), മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. മകന്‍ ഫായിസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
Tag: theni
തേനിയിലെ കാട്ടുതീ: ഒരാള്‍ കൂടി മരിച്ചു
മധുര: കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. മധുരയിലെ കെന്നറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശക്തികല (40)ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി . കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തേനി ബോഡിനായ്ക്കന്നൂരിന് സമീപം കൊരങ്ങിണി വനമേഖലയിലാണ് ദുരന്തമുണ്ടായത്. ചെന്നെയിലെ ഐ.ടി. കമ്പനി ജീവനക്കാരുള്‍പ്പെടെ 37 അംഗം ട്രക്കിംഗ് സംഘം മൂന്നാറിലെ മീശപ്പുലിമലയില്‍ നിന്ന് കൊളുക്കുമല വഴി ബോഡിനായ്ക്കന്നൂരിലേക്ക് വരുമ്പോള്‍ […]


