രുചി കൊണ്ട് കേരളത്തെ കീഴടക്കിയ ‘തന്തൂരി ചായ’

നല്ല കനലില്‍ പൊള്ളുന്ന മണ്‍കലത്തില്‍ പാകപ്പെടുത്തിയെടുത്ത ചായ കുടിച്ചിട്ടുണ്ടോ? അങ്ങനെ ഉണ്ടാക്കുന്ന ചായയുടെ പേരാണ് തന്തൂരി ചായ. പൂനയിലാണ് ഈ ചായയുടെ ഉത്ഭവം. നമ്മള്‍ മലയാളികള്‍ എന്തും പരീക്ഷിക്കുന്നവരായത് കൊണ്ട് കേരളത്തിലും ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുകയാണ് തന്തൂരി ചായ. തന്തൂരി അടുപ്പില്‍ വെച്ച്‌ ചുട്ട മണ്‍കലത്തില്‍ പാതി പാകമായ ചായ ഒഴിച്ചാണ് തന്തൂരിച്ചായ തയ്യാറാക്കുന്നത്. കനലില്‍ ചൂടാക്കിയ മണ്‍കലത്തിലേക്ക് ചായ ഒഴിക്കുമ്പോള്‍ തിളച്ച്‌ മറിയുന്നതാണ് ഇതിന്‍റെ മാജിക്ക്. ഇതോടെ ചായ പൂര്‍ണമായും പാകമാകും. മണ്‍കലത്തില്‍ പാകമാകുന്നത് കൊണ്ട് […]