വ്യാജ ഹര്‍ത്താല്‍ അക്രമം; താനൂരില്‍ ഇന്ന് വ്യാപാരി ഹര്‍ത്താല്‍

മലപ്പുറം: ഇന്നലെ ഹര്‍ത്താലില്‍ പ്രദേശത്തെ കടകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ താനൂരില്‍ വ്യാപാരികള്‍ കടകളടച്ച്‌ പ്രതിഷേധിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുളളത്. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 280 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലയിലാകെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.