കൊച്ചി: നടനും സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പളളി പാറത്തോട് സെന്‍റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പളളിയിലാണ് സംസ്‌കാരം. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് തമ്ബി കണ്ണന്താനം വിടപറയുന്നത്. സംവിധായകന്‍ ജോഷിയുടെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 1986 ല്‍ പുറത്തിറങ്ങിയ ‘രാജാവിന്‍റെ മകന്‍’ […]

