കുരുന്നുകളുടെ ശവക്കോട്ടയായി മാറി സിറിയ

സിറിയ: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയ ഇന്ന് കുരുന്നുകളുടെ ശവക്കോട്ടയായി മാറുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പൊലിഞ്ഞത് നൂറോളം കുരുന്നുകളുടെ ജീവനാണ്. ലോകരാജ്യങ്ങള്‍ കടുത്ത വേദനയോടെയാണ് ഇന്ന് സിറിയയെ നോക്കിക്കാണുന്നത്. യുദ്ധത്തിനിടയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കരളലിയിക്കുന്നവയാണ്. വിമതരുടെ ശക്തിദുര്‍ഗമായ കിഴക്കന്‍ ഗൗട്ട മേഖലയില്‍ റോക്കറ്റാക്രമണവും ഷെല്‍വര്‍ഷവും ശക്തമാക്കിയതോടെയാണ് സിറിയ വീണ്ടും യുദ്ധത്തിന്‍റെ      തീവ്രതയിലേക്ക് കടന്നത്. അതേ സമയം വലിയ നാശം സൃഷ്ടിക്കുന്ന ബാരല്‍ ബോംബുകള്‍ എന്നറിയപ്പെടുന്ന രണ്ടു ബോംബുകളും ഈ […]