ബച്ചന്‍ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി അഭിനയരംഗത്തേക്ക്

സിനിമ പ്രവേശനത്തിന്‍റെ അന്‍പതാം വര്‍ഷത്തില്‍ അമിതാബച്ചന് ഒരു സന്തോഷം കൂടി. പരസ്യ ചിത്രത്തില്‍ സ്വന്തം മകള്‍ ശ്വേതയോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്ന സന്തോഷം ബച്ചന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അമിതാഭിന്‍റെയും ജയയുടെയും മകള്‍ ശ്വേത ബച്ചന്‍ അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത് കല്യാണിന്റെ പരസ്യ ചിത്രത്തിലൂയാണ്. കല്യാണിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ബച്ചന്‍ ബച്ചന്‍ കുടുംബത്തില്‍ നിന്ന് ക്യാമറയ്ക്കു മുന്നിലെത്തുന്ന അഞ്ചാമത്തെയാളാണ് ശ്വേത ബച്ചന്‍ നന്ദ. പരസ്യത്തിന്‍റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. ജൂണ്‍ 17 ഫാദേഴ്‌സ് ഡേ ആയതിനാല്‍ ഇത്തവണ […]