നടി സ്വാതി റെഡ്ഡി വിവാഹിതയായി

ആമേന്‍ എന്ന ചിത്രത്തിലൂടെ കടന്നുവന്ന്‍  മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച സ്വാതി  റെഡ്ഡി വിവാഹിതയായി. അഞ്ച് വര്‍ഷത്തെ പ്രണയമാണ് പൂത്തുലഞ്ഞത്.പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് സ്വാതിയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. ഹൈദരാബാദിലായിരുന്നു വിവാഹം. സെപ്റ്റംബര്‍ രണ്ടിന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങള്‍ക്കും മറ്റുമായി റിസപ്ഷന്‍ നടക്കും. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ്, ജക്കാര്‍ത്തയിലാണ് താമസിക്കുന്നത്. ഏകദേശം അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ […]