‘സണ്ണിയെ കുറ്റംപറയുന്നവര്‍ അവരെ രഹസ്യമായി ആസ്വദിക്കുന്നവര്‍’-സുസ്മേഷ് ചന്ത്രോത്ത്

സണ്ണി ലിയോണിനെ പരസ്യമായി കുറ്റംപറയുന്നവര്‍ പലരും അവരെ രഹസ്യമായി ആസ്വദിക്കുന്നവരാണെന്ന് എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്. അവരാണിപ്പോള്‍ മുക്രയിടുന്നത്. കൊച്ചിയില്‍ ​സണ്ണി ലിയോണിനെ കാണാനെത്തിയവരെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സുസ്മേഷ് ചന്ത്രോത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം  ജിസം സിനിമ വരുന്നതുമുതലാണ് ഞാന്‍ സണ്ണി ലിയോണ്‍ എന്ന നടിയെ ശ്രദ്ധിക്കുന്നത്. അതിനുശേഷമാണ്, അവരൊരു പോണ്‍ സ്റ്റാറായിരുന്നു എന്നറിയുന്നത്. അങ്ങനെ അവരഭിനയിച്ച പോണ്‍ ഫിലിമുകള്‍ ആവേശത്തോടെ കാണുകയും ആസ്വദിക്കുകയും ചെയ്തു. അതോടെയെനിക്ക് അവരോട് ഇഷ്ടവും സ്നേഹവും കൂടുകയാണുണ്ടായത്. രണ്ടും അഭിനയമാണല്ലോ. […]